ന്യുഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി ബില്ലിനെ പിന്തുണച്ച് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ റാലി. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വെല്ലു വിളിച്ചുള്ള മുദ്രാവാക്യം ഉയർത്തിയാണ് റാലി നടന്നത്. റാലിയിൽ നൂറിലധീകം ആളുകൾ പങ്കെടുത്തു.
രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. നേരത്തെ പൗരത്വഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിയെ പോലീസ് തടഞ്ഞു സംഘാടകരെ അറസ്റ്റ് ചെയ്ത് നീക്കി.
IMPORTANT: A pro CAA group chanting 'goli maaro saalo ko' has reached Jamia. It's a standoff! pic.twitter.com/mlmjOhZc8A
— Sania Ahmad (@SaniaAhmad1111) February 4, 2020