രാജ്യദ്രോഹികളെ വേരോടെ പിഴുതെടുക്കാൻ ഇന്ന് മോദിജിയുടെ സർക്കാരിന് മണിക്കൂറുകൾ മതി.. കാരണം ഇന്ന് സർക്കാരിനൊപ്പം നിൽക്കുന്നവർ ദേശസ്നേഹികളാണ്; അലി അക്ബറിന്റെ കുറിപ്പ്:-

നല്ലൊരു ഭരണാധികാരി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ജനങ്ങൾക്കുള്ള ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. ജാതിമതഭേദമന്യേ അദ്ദേഹം ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ ജനങ്ങൾ സന്നദ്ധരാണ്. രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകൻ അലി അക്ബർ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

ഒരു കണക്കിന് നാം ഭാഗ്യവാന്മാരാണ്, തബ്‌ലീഗ് കൊറോണ യഥാസമയം പുറത്തു വന്നില്ലായിരുന്നെങ്കിൽ?
മോദിജി സന്യാസിയായതുകൊണ്ട് തന്നെ കണ്ണിൽ കൊള്ളേണ്ടത് പുരികത്തു കൊള്ളും…
ഈ രാജ്യം കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവരും, പ്രാർത്ഥിക്കുന്നവരും കുറച്ചൊന്നുമല്ല എന്ന് നമുക്കറിയാം, പക്ഷെ അവരുടെ ശ്രമങ്ങളെയും, പ്രാർത്ഥനകളെയും അതിജീവിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന ഒരു തേജസ്‌ ഇന്ന് ഭാരതത്തിനുണ്ട്… ഒരു പക്ഷെ പുനർജ്ജനിക്കുന്ന രാമക്ഷേത്രവും, കുറേക്കാലങ്ങൾക്കിപ്പുറം നാനാകോണിലും ഉയരുന്ന ധർമ്മപാഠശാലകളുമെല്ലാം അതീന്ദ്രിയമായ ഒരു സംരക്ഷണ വലയം നമുക്ക് നൽകുന്നുണ്ടാവാം..
ഭാരതം അവതാരങ്ങളിൽ വിശ്വസിക്കുന്നു, ധർമ്മത്തിന് ക്ഷയം സംഭവിക്കുന്നുവോ അപ്പോഴൊക്കെ അവതാരങ്ങൾ രക്ഷക്കെത്തിയിട്ടുണ്ട്..

  മലയാള സിനിമ താരങ്ങളുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റൈഡ് ഉണ്ടായേക്കാമെന്ന് സൂചന

വൈറസിനെ ജനങ്ങളിലെത്തിക്കാൻ തുനിഞ്ഞിറങ്ങിയവർ ഇന്ന് ശാസം വലിക്കുന്നത് നാം കാണുന്നു, ശത്രുവിന്റെ ലക്ഷ്യമറിഞ്ഞപ്പോൾ തന്നെ ദേശം ഉണർന്നു… രാജ്യദ്രോഹികളെ വേരോടെ പിഴുതെടുക്കാൻ ഇന്ന് മോദിജിയുടെ സർക്കാരിന് മണിക്കൂറുകൾ മതി.. കാരണം ഇന്ന് സർക്കാരിനൊപ്പം നിൽക്കുന്നവർ ദേശസ്നേഹികളാണ്.. ജീവൻ കൊടുക്കാൻ തയ്യാറായവർ.. ഒരിക്കലും കാണാത്ത ദേശ ഭക്തി ഇന്ന് സാമാന്യ ജനങ്ങൾക്കുണ്ട്, അത് രാജാവിന്റെ ഗുണമാണ്… ഇപ്പോഴത്തെ രാജാവിന് കുടുംബത്തിലേക്ക് ഒന്നും കൊണ്ടുപോകേണ്ട, ശമ്പളം പോലും വാങ്ങാതെ” സേവകൻ”എന്ന് തന്നെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു ഭരണാധികാരി രാജ്യത്തെ ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്…. ജനങ്ങൾക്ക് ആത്മവിശ്വാസം വര്ധിച്ചിട്ടുമുണ്ട്..

അതുകൊണ്ട് തന്നെ കൊറോണ എന്നമഹാമാരിയെ പെയ്തിറങ്ങാൻ അനുവദിക്കാതെ കാറ്റ് കൊണ്ടുപോകും..
നമുക്ക് പ്രാർത്ഥിക്കാം.. രാജ്യത്തിനും രാജാവിനും വേണ്ടി… ഒൻപത് മണിക്ക് 9 വിളക്ക് 9 മിനിറ്റ്..

Latest news
POPPULAR NEWS