രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല പിന്നെന്തിനാണ് തന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചത് ; പരാതിയുമായി സന്തോഷ് കീഴാറ്റൂർ

തന്റെ വെരിഫൈഡ് ഫേസ്‌ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ രംഗത്ത്. ഫേസ്‌ബുക്ക് അകൗണ്ട് വഴിയാണ് പേജ് കാണാനില്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയത്. രാജ്യദ്രോഹ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പിന്നെന്തിനാണ് ഫേസ്‌ബുക്ക് തന്റെ പേജ് പൂട്ടിച്ചതെന്ന് മനസിലാവുന്നില്ലെന്നും സന്തോഷ് കീഴാറ്റൂർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറച്ചു ദിവസങ്ങളായി പേജ് കാണുന്നില്ലെന്നും ഒരുപാട് പേർ സിനിമയുടെ പ്രമോഷനും മറ്റുമായി തന്നെ സമീപിക്കുന്നുണ്ടെന്നും താരം പറയുന്നു. സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്‌ബുക്ക്കുറിപ്പ് ഇങ്ങനെ.

എൻ്റെ FB PAGE കാണാനില്ല(കുറെ ദിവസങ്ങളായി ) ഒരു രാജ്യദ്രോഹ കുറ്റവും ഞാൻ ചെയ്തിട്ടില്ല
എന്നിട്ടും എന്തിനാണ് എൻ്റെ പേജ് FaceBook പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല എൻ്റെ പേജ് തിരിച്ച് കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ അറിയുന്നവർപറഞ്ഞ്തരിക കുറെ പേർ വിളിച്ച് അവരുടെ കലാസൃഷ്ടികൾ മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ട്

  പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല ; തുറന്ന് പറഞ്ഞ് അമല പോൾ

അതേസമയം കുറച്ച് നാളുകൾക്ക് മുൻപ് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഹനുമാൻ ചിത്രത്തിന് താഴെ ഹനുമാൻ സ്വാമി കൊറോണ മാറ്റുമോ എന്ന സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ പ്രതിഷേധത്തിന് ഇടയാക്കുകയും സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Latest news
POPPULAR NEWS