രാജ്യവിരുദ്ധ വാക്കുകളുമായി എസ്.എഫ്.ഐയുടെ പേരിൽ കോളേജിൽ പോസ്റ്റർ: എന്തുകൊണ്ട് നടപടിയില്ലെന്നു ചോദ്യം ഉയരുന്നു

ഇന്ത്യ വിദുദ്ധതയുമായി എസ് എഫ് ഐ കോളേജിൽ പോസ്റ്റർ പതിച്ചു. എസ് എഫ് ഐയുടെ പേരിൽ ഉള്ള പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. പോസ്റ്ററിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. “ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്നും, ഈ നാറികളൊന്നും എന്റെ സഹോദരി സഹോദരന്മാർ അല്ലെന്നും, ഇങ്ങനെയുള്ള രാജ്യത്തെ ഞാൻ സ്നേഹിക്കുകയോ ഇതിന്റെ ഇപ്പോളത്തെ ഒരാവസ്ഥയിലും അഭിമാനം കൊല്ലുകയോ ചെയ്യുന്നില്ലെന്നും, ഇവിടെ ഇങ്ങനൊരവസ്ഥയിൽ ഈ ഭീകരവാദികൾക്കൊപ്പം ജീവിക്കേണ്ടി വരുന്നതിൽ ഞാൻ ലജ്ജിക്കുന്നുവെന്നും, മതനിരപേക്ഷത ഉയർത്തി പിടിച്ചുകൊണ്ടു രാജ്യത്തെ മതതീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കാൻ പോരാടുമെന്നു ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നുവെന്നും പറഞ്ഞു കൊണ്ടാണ് എസ്.എഫ്.ഐ സി എം കോളേജ് എന്ന പേരിലുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇത്തരത്തിൽ രാജ്യവിരുദ്ധമായ രീതിയിലുള്ള വാചകങ്ങൾ എഴുതിയത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. എൻആർസി നടപ്പാക്കും മുമ്പേ സത്യം തുറന്നു പറഞ്ഞ് എസ്എഫ്ഐ മാതൃകയായി. എന്ന തലക്കെട്ടോടെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ഈ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെറിയ പ്രശ്നത്തിന് ശ്രീജിത്ത്‌ രവീന്ദ്രനെതിരെ നടപടിയെടുത്തവർ ഇത് എന്തുകൊണ്ട് കാണുന്നില്ലെന്നുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരികയാണ്.