രാജ്യസഭ തിരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ വിജയിച്ചു

ജയ്പൂർ: കോൺഗ്രസ്‌ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ സി വേണുഗോപാലും മറ്റു രണ്ടു പേരും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ നീരജ് ധാംഗിയും ബിജെപിയുടെ രാജേന്ദ്ര ഗട്ടേലുമാണ് തിരഞ്ഞെടുത്ത മറ്റു രണ്ടുപേർ. മൂവരും ക്രോസ്സ് വോട്ടിംഗ് കൂടാതെയാണ് ജയിച്ചത്. കൂടാതെ മധ്യപ്രദേശിൽ മുൻ കോൺഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും സുമർ സിംഗ് സോളങ്കിയും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു. കോൺഗ്രസിനു വേണ്ടി വെറ്ററൻ നേതാവ് ദിഗ്വിജയ് സിങ്ങും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Also Read  സുപ്രീം കോടതി വിധിയിൽ സന്തോഷം: കൂടെ നിന്ന് അവരോടും സന്തോഷം അറിയിക്കുന്നുവെന്ന് രാജകുടുംബം