രാജ്യസുരക്ഷയ്ക് ഭീഷണി ഉയർത്തുന്ന ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിറക്കി കേന്ദ്രസർക്കാർ

ന്യുഡൽഹി : രാജ്യസുരക്ഷയ്ക് ഭീഷണി ഉയർത്തുന്ന ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിറക്കി കേന്ദ്രസർക്കാർ. ഡ്യുവൽ സ്‌പേസ് ലൈറ്റ്, ബ്യുട്ടി ക്യാമറ-സെൽഫി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ഓണമിയോജി അരീന, തുടങ്ങി 54 ചൈനീസ് ആപുകൾക്കാണ് നിരോധനം.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് സെർവറുകളിലേക്ക് കൈമാറുന്നതിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നേരത്തെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ആപ്പുകളുടെ പുതിയ വേർഷനുകളാണ് ഇപ്പോൾ നിരോധിച്ചവയിൽ ചിലത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന 54 ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലെ സ്റ്റോർ തുടങ്ങിയ പ്രമുഖ ആപ്പ് സ്റ്റോറുകൾക്ക് കേന്ദ്ര ഐടി മന്ത്രാലയം നിർദേശം നൽകി. 2020 ൽ ഹലോ,ടിക്ക് ടോക്ക് തുടങ്ങി ഇരുന്നൂറിലധീകം ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാൽ പല ആപ്പുകളും ചെറിയ മാറ്റങ്ങൾ വരുത്തി ആപ്പ് സ്റ്റോറുകളിൽ തുടരുകയായിരുന്നു. അത്തരത്തിലുള്ള ആപ്പുകൾ അടക്കമുള്ളവയെയാണ് ഇപ്പോൾ നിരോധിച്ചിട്ടുള്ളത്. ലഡാക്കിൽ ചൈനയുമായി അതിർത്തി പ്രശ്നങ്ങൾ ആരംഭിച്ചതിന് പിന്നലെയാണ് 2020 ൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.