രാജ്യ വിരുദ്ധമായി സംസാരിച്ച ഷർജീൽ ഇമാമിനെ പോലുള്ളവരെ കൊന്നു കളയുകയാണ് വേണ്ടതെന്ന് ശിവസേന

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയിൽ നിന്നും മുറിച്ചു മാറ്റണമെന്ന് പറഞ്ഞ ഷർജീൻ ഇമാമിനെ പോലെയുള്ള കീടങ്ങളെ വെച്ചോണ്ടിരിക്കരുതെന്നും കൊന്നു കളയുകയാണ് വേണ്ടതെന്നും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്.

ആസാം ഉത്തർപ്രദേശ് അരുണാചൽപ്രദേശ് തുടങ്ങി അഞ്ചോളം സംസ്ഥാനങ്ങളിൽ ഇയാൾ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തിനിടയിൽ ആണ് രാജ്യദ്രോഹപരമായ രീതിയിലുള്ള പരാമർശം നടത്തിയത്. തുടർന്ന് ഈ സംസ്ഥാനങ്ങൾ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഡൽഹി പോലീസ് ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read  താമര ദേശീയ പുഷ്പം ; ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി താമര ഉപയോഗിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് ഹർജി