കോഴിക്കോട് : വാടക വീടെടുത്ത് പെൺവാണിഭം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത്. യുവതികളുൾപ്പടെയുള്ള അഞ്ചുപേരാണ് അറസ്റ്റിലായത്. അരക്കിണർ സ്വദേശി ഷഫീഖ്, ചേവായൂർ സ്വദേശി ആഷിക്,പയ്യോളി സ്വദേശികളായ മൂന്ന് യുവതികളുമാണ് അറസ്റ്റിലായത്.
നരിക്കുനി സ്വദേശിയായ ഷഹീനാണ് വാടകയ്ക്ക് വീടെടുത്ത് പെൺവാണിഭം നടത്തിയിരുന്നത്. മൂന്ന് മാസത്തോളമായി ഈ സംഘം പെൺവാണിഭ കേന്ദ്രം നടത്തിയതായി പോലീസ് പറയുന്നു. മൂന്ന് യുവതികൾ ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. വാട്സാപ്പ് വഴി ആവിശ്യക്കാർക്ക് യുവതികളുടെ ചിത്രങ്ങൾ അയച്ച് കൊടുത്താണ് പെൺവാണിഭം നടന്നിരുന്നത്.
അറസ്റ്റിലായ യുവതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി ഇടപാടുകാരുടെ വിവരങ്ങൾ ലഭിച്ചതായും പോലീസ് പറയുന്നു. മൂന്ന് സ്ത്രീകളെ കൂടാതെ ഇവിടെ നിരവധി യുവതികൾ വന്ന് പോയിരുന്നതായും വാടക വീട്ടിൽ നിന്ന് രാത്രിയായാൽ യുവതികളുടെ അശ്ലീല ശബ്ദങ്ങൾ കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു.