രാത്രിയിൽ പാട്ടും ബഹളവും, എക്സൈസ് സംഘമെത്തിയപ്പോൾ കണ്ടത് അർദ്ധ നഗ്ന്നരായി ഉന്മാദാവസ്ഥയിൽ കിടക്കുന്ന യുവതി യുവാക്കളെ ; ഫ്ളാറ്റിലെ നിശാ പാർട്ടി രണ്ട് പേർ അറസ്റ്റിൽ

കൊല്ലം : നഗരമധ്യത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മാരക ലഹരി വസ്തുക്കൾ ഉപയോഗിച്ച് നിശാ പാർട്ടി നടത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും വലിയ രീതിയിലുള്ള ബഹളം കേട്ടിരുന്നു. മയക്ക് മരുന്നിന്റെ ലഹരിയിൽ പാട്ടും ബഹളവും രാത്രി വൈകിയും കേട്ടതിനെ തുടർന്ന് സമീപവാസികൾ എക്സസൈസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ എക്സസൈസ് സംഘം നടത്തിയ പരിശോധനയിലാണ് നിശാ പാർട്ടി സംഘടിപ്പിച്ചതായി തെളിഞ്ഞത്. യുവകൾക്കൊപ്പം നിശാ പാർട്ടിയിൽ നിരവധി യുവതികളും പങ്കെടുത്തതായാണ് വിവരം. എക്സൈസ് സംഘം ഫ്ലാറ്റിലെത്തിയപ്പോൾ മയക്ക് മരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളെയും,യുവതികളെയുമാണ് കണ്ടെത്തിയത്. യുവതി യുവാക്കളിൽ ചിലർ അർദ്ധ നഗ്ന്നരായ നിലയിലായിരുന്നു. ഉന്മാദാവസ്ഥയിലുള്ള ഇവർ എക്സൈസ് സംഘത്തെ ആക്രമിക്കാനും ശ്രമം നടത്തി.

  കൊലച്ചതിയായിപ്പോയി ; വീട്ടുമുറ്റത്ത് പൂച്ചെടിയാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് നട്ടു വളർത്തിയ വീട്ടമ്മയ്‌ക്കെതിരെ കേസ്

എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ നടത്തിയ ശ്രമം എക്സൈസ് സംഘം പരാജയപ്പെടുത്തിയതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ലഹരിമരുന്നുമായി സംഘത്തിലെ രണ്ട് പേര് ഫ്ലാറ്റിന്റെ പുറകിലെ ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇരുവരെയും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഫ്ലാറ്റിൽ നിന്നും മാരക മയക്ക് മരുന്നും എക്സൈസ് പിടിച്ചെടുത്തു.

നിശാ പാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തഴുത്തല സ്വദേശി ലീന, കൊല്ലം സ്വദേശി ശ്രീജിത്ത്, എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ മറ്റ് രണ്ട് പേർക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഓപ്പറേഷൻ മോളിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പാർട്ടി സംഘടിപ്പിച്ചതായി കണ്ടെത്തിയത്.

Latest news
POPPULAR NEWS