രാത്രി ഒൻപത് മണിക്ക് ശേഷം വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ; സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി മുസ്ലിം മത പ്രഭാഷകൻ

തിരുവനന്തപുരം : രാത്രി ഒൻപത് മണിക്ക് ശേഷം വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്ന പരാമർശവുമായി മുസ്ലിം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരി. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി വാദം കേൾക്കുന്നതിനിടെ കോടതിയുടെ ചോദ്യത്തിന് മറുപടി നൽകിയതെന്ന് പറഞ്ഞാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

കോടതി ഗോവിന്ദച്ചാമിയോട് കൃത്യം ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്ന് ചോദിച്ചതായും ഇതിന്റെ മറുപടിയായി രാത്രി ഒൻപത് മണി കഴിഞ്ഞ് വീടിന് പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകൾ ആണെന്നും അത്തരം സ്ത്രീകൾ മറ്റുള്ളവരെ ആനന്ദിപ്പിക്കാനും സുഖിപ്പിക്കാനുമാണ് പുറത്തിറങ്ങുന്നതെന്നും അതുകൊണ്ടാണ് അവരെ താൻ സമീപിച്ചതെന്നും എന്നാൽ അവർ ധിക്കരിക്കുകയാണ് ചെയ്തതെന്നും അതിനാൽ കൊലപാതകം ചെയ്തു എന്നും ഗോവിന്ദച്ചാമി കോടതിയിൽ പറഞ്ഞു എന്നാണ് മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി വീഡിയോയിൽ പറയുന്നത്.

  കൂടത്തായി കൂട്ടകൊലപാതക കേസ് പ്രതി ജോളിക്ക് കിട്ടാനുള്ളത് മുപ്പത് ലക്ഷം രൂപ ; അഭിഭാഷകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കും

Latest news
POPPULAR NEWS