രാത്രി കാലങ്ങളിൽ നാട്ടുകാരല്ലാത്ത ചിലർ വന്ന് പോകുന്നു ; കൂട്ടത്തല്ലിൽ കലാശിച്ചത് വഴി തർക്കം മാത്രമല്ലെന്ന് നാട്ടുകാർ

വഴി തർക്കത്തെ തുടർന്ന് പല തർക്കങ്ങളുമുണ്ടാകുന്നത് പതിവ് കാഴ്ചയാണ് എന്നാൽ വഴിയുടെ പേരിൽ കൂട്ടത്തല്ല് നടന്നിരിക്കുകയാണ് ആലപ്പുഴയിലെ അമ്പലപ്പുഴയിൽ. ഇ സംഘത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇവർക്ക് എതിരെ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തിരിക്കുകയാണ്. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് പരിക്കുമേറ്റിട്ടുണ്ട്.

കഴിഞ്ഞ ഞാറാഴ്ച നടന്ന സംഭവം ആരോ മൊബൈലിൽ പകർത്തുകയും ഇപ്പോൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചും വരുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച വഴി അയൽവാസി മതിൽ കെട്ടി അടയ്ക്കാൻ നടത്തിയ ശ്രമം ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

Also Read  മുട്ട പൊരിക്കുന്നതിനിടയിൽ വിറകടുപ്പിൽ നിന്നും തീ പടർന്നു ; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഇവരിൽ നിന്നും മർദ്ദനമേറ്റ രേഖ, മക്കളായ പൂജ, ആതിര എന്നിവർ വനിതാ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് എതിരെയുള്ള അ ക്രമം അടക്കം നിരവധി വകുപ്പ് പ്രകാരമാണ് ഇവർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴി തർക്കത്തെ തുടർന്ന് ഏറെനാളായി തുടരുന്ന വാക്കേറ്റമാണ് ഇന്നലെ സം ഘർഷത്തിൽ കലാശിച്ചത്. പോലീസ് എത്തിയാണ് സ്ഥിതി ഗതികൾ ശാന്തമാക്കിയത് എന്നാൽ അടുത്ത കാലത്തായി രാത്രികാലങ്ങളിൽ അപരിചതരായ ആളുകളെ അവിടങ്ങളിൽ കാണാറുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. മിക്കവാറും യുവാക്കളാണെന്നും എന്തിനാ വരുന്നതെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.