രാത്രി തന്നെ പുറത്തുവിടണം: ഇല്ലെങ്കിൽ ചുമച്ചും തുപ്പിയും കൊറോണാ വൈറസ് പരത്തുമെന്ന് ഭീഷണി

ഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നടപ്പിലാക്കിയ ലോക്ക് ഡൗൺ ലംഘിച്ച് തനിക്ക് പുറത്തു പോകണം എന്ന ആവശ്യവുമായി ജെഎൻയു വിദ്യാർത്ഥി രംഗത്ത്. എന്നെ പുറത്തു വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കൊറോണ വൈറസ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾക്കെതിരെ ഒടുവിൽ പോലീസ് കേസെടുത്തു.

ഇന്നലെ ഗേറ്റിനു പുറത്ത് ഇറങ്ങാൻ വേണ്ടി ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പുറത്തു വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും വൈറസ് പരത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് സെക്യൂരിറ്റി ജീവനക്കാരോട് ഇയാൾ തട്ടിക്കയറി. ശേഷം സെക്യൂരിറ്റി ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അവരുടെ മുഖത്തെ മാസ്ക് വലിച്ചു പറിക്കുകയും ചെയ്ത ഇയാൾക്കെതിരെ ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു.