ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്റെർവ്യുവിനിടെ താരത്തോട് ചോദിച്ച ഒരു ചോദ്യം ആരെയെങ്കിലും ലെന പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനു താരം നൽകിയ മറുപടി വൈറലാകുന്നു.
ഈ അടുത്ത കാലത്ത് എന്ന സിനിമ ഇറങ്ങിയപ്പോൾ ഒരുപാട് ആരാധകരെ ലഭിച്ചു. ഒരിക്കൽ ഒരു ഉൽഘാടനത്തിനായി എഞ്ചിനീയറിംഗ് കോളേജിൽ പോയപ്പോൾ പിള്ളേരെല്ലാം കൂടി അങ്ങ് വളഞ്ഞു അവസാനം അവിടുന്ന് ഞാൻ ഓടി രക്ഷപെടുകയായിരുന്നു. രാത്രി 12മണിക്ക് ശേഷം ഒരുപാട് പേർ വിളിക്കാറുണ്ട് പ്രത്യേകിച്ച് യുവാക്കൾ. അർധരാത്രിക്കാണ് ഇവരുടെ എനർജി ലെവൽ കൂടുന്നത് അങ്ങനെ ഒരുപാടു യുവാക്കൾ വിളിച്ചു ശല്യം ചെയ്തിട്ടുണ്ട്.
രാത്രി 12മണിക്കും 3മണിക്കും ഒക്കെ ഫോൺ റിംഗ് ചെയ്തിട്ടുണ്ട്. അത്കൊണ്ട് കിടക്കുമ്പോൾ ഫോൺ ഓഫ് ചെയ്താണ് കിടക്കാറ്. സിനിമയിൽ എത്തുന്നതിന് മുൻപ് സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തിട്ടുള്ള താരം കൂടിയാണ് ലെന. ട്രാഫിക്, സ്‌നേഹവീട്, സ്പിരിറ്റ്, ഈ അടുത്തകാലത്തു തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.
രാത്രി 12 മണിക്ക് ശേഷം ഒരുപാട് യുവാക്കൾ തന്നെ വിളിക്കാറുണ്ട്, രാത്രിയിൽ അവരുടെ എനർജി കൂടും ; തുറന്ന് പറഞ്ഞ് ലെന
