രാമക്ഷേത്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: പ്രഖ്യാപനവുമാവി അമിത് ഷാ

ഡൽഹി: അയോധ്യയിലെ വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ രാം മന്ദിർ നിമ്മാണത്തിനു അനുമതി നൽകികൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. ഇനി ക്ഷേത്രനിർമ്മാണം എപ്പോൾ ആരംഭിക്കുമെന്നുള്ളത് ഓരോ രാമ ഭക്തനും ഭക്തിയോടെ നോക്കുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. വരുന്ന നാല് മാസത്തിനകം തന്നെ ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ വ്യെക്തമാക്കി.

ഡൽഹി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. വേദിയിൽ വെച്ചാണ് ഇക്കാര്യം അദ്ദേഹം ജനങ്ങളെ അറിയിച്ചത്. ഡൽഹിയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികൾ നടക്കുകയാണ്. ഡൽഹിയിൽ ഇത്തവണ ബിജെപി കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും, കൂടാതെ അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായ രീതിയിൽ അമിത് ഷാ വിമർശിക്കുകയും ചെയ്തു. അദ്ദേഹം ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലന്നും കുറ്റപ്പെടുത്തി.

Also Read  പണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

ഡൽഹിയിലെ ജനങ്ങളെ അരവിന്ദ് കേജ്രിവാൾ വാഗ്ദാനങ്ങൾ നൽകികൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, ഡൽഹിയിലെ പ്രബുദ്ധരായ ജനത ഒരുനാൾ ഇത് തിരിച്ചറിയുമെന്നും കേജ്രിവാളിനെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.