Wednesday, September 11, 2024
-Advertisements-
NATIONAL NEWSരാമജന്മഭൂമിയിൽ ഉടനെ തന്നെ ക്ഷേത്രം ഉയരാൻ പോകുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ

രാമജന്മഭൂമിയിൽ ഉടനെ തന്നെ ക്ഷേത്രം ഉയരാൻ പോകുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ

chanakya news

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഭക്തരുടെ കാത്തിരിപ്പിന് വിരാമമായി കൊണ്ട് രാമ ജന്മഭൂമിയായ അയോധ്യയിൽ ഉടൻതന്നെ ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്നും ഇതിനായി ട്രസ്റ്റ് രൂപീകരിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് അമിത്ഷായും ഇക്കാര്യം അറിയിച്ചത്.

അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ശ്രീരാമ തീർത്ഥ എന്ന പേരിലാണ് ട്രസ്റ്റ്‌ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 15 അംഗങ്ങളുണ്ടാവും. ഒരാൾ ദളിത് വിഭാഗത്തിൽ പെട്ട ആൾ ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.