Advertisements

രാഷ്ട്രം ഇന്ന് 71 മത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ: ആവേശത്തോടെ ബ്രസീൽ പ്രഡിഡന്റ് ഡൽഹിയിൽ

ന്യൂഡൽഹി: 71 മത് റിപ്പബ്ലിക് ദിനം രാഷ്ട്രം ആഘോഷിക്കുകയാണ്. ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യഅതിഥിയായി ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബോൾസൊനാരൊ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.

Advertisements

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം തുടങ്ങുന്നത് ഇന്ത്യ ഗേറ്റിൽ നിന്നല്ല, ദേശീയ യുദ്ധസ്മാരകത്തിൽ നിന്നുമാണന്നുള്ളത് ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്. പരേഡ് ആരംഭിക്കുന്നതിന് മുൻപായി ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു. കൂടാതെ വിവിധ കലാ സംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സൈനീകരുടെ കരുത്ത് കാട്ടുന്ന അഭ്യാസ പ്രകടനങ്ങളും കാഴ്ചവെയ്ക്കും.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രധിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സേനയുടെ 48 കമ്പനികളെയാണ് ഡൽഹിയിൽ പരിപാടിയുടെ സുരക്ഷയ്ക്കായി ഇത്തവണ വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് ആറുമണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

Advertisements

- Advertisement -
Latest news
POPPULAR NEWS