Advertisements

രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച കുഞ്ഞോൽ മാഷിന് സേവാഭാരതി വീട് നിർമ്മിച്ച് നൽകും

രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച കുഞ്ഞോൽ മാഷിന് സേവാഭാരതി പുതിയ വീട് നിർമ്മിച്ച് നൽകാൻ ഒരുങ്ങുന്നു. ഷീറ്റുകളും പ്ലാസ്റ്റിക്കും കൊണ്ട് നിർമ്മിച്ച ചെറിയ കൂരയിലായിരുന്നു അദ്ദേഹത്തിന്റെ വാസം. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ മാന്യ പ്രാന്തസംഘചാലക് പി ഇ ബി മേനോൻ അദ്ദേഹത്തെ നേരിൽ കണ്ട് പൊന്നാടയണിയിച്ചു അഭിനന്ദനങ്ങൾ നേർന്നു. സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിൽ നിന്നും കുഞ്ഞോൽ മാഷിന് ഒരു പുതിയ വീട് നിർമ്മിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സേവാഭാരതി ഇതിന് മുൻപ് പലവട്ടം വീട് നിർമ്മിച്ച് നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും കുഞ്ഞോൽ മാഷ് അത് തമസ്കരിക്കുക ആയിരുന്നു. എന്നാൽ ഇത്തവണ അത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും മാഷ് പറഞ്ഞു. ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ വി ശങ്കരൻ, സംഭാഗ്‌ കാര്യവാഹക് ശ്രീ സി കെ രാധാകൃഷ്ണൻ, ജില്ലാ കാര്യവാഹക് ശ്രീ പി ജി സജീവൻ തുടങ്ങിയവരും സാന്നിധ്യം അറിയിച്ചിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS