റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ സി വി പാപ്പച്ചന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ബിജെപി സന്ദീപ് വാര്യർ. പാപ്പച്ചന്റെ ത്യാഗത്തിന്റെ കൂടി വിലയാണ് ഇപ്പോൾ കേരള പോലീസിന്റെ ഫുട്ബോൾ ടീം നേടിയതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത ക്ലബിന് വേണ്ടി കളിക്കാൻ പോകാനുള്ള അവസരം ലഭിച്ചിട്ടും താങ്കൾ പോകാതെ കേരളത്തിന് വേണ്ടി കളിച്ചെന്നും കൊൽക്കത്തയ്ക്ക് വേണ്ടി പോയിരുന്നെങ്കിൽ ഒരു പക്ഷെ പണവും പ്രശസ്തിയും ഉണ്ടാക്കുമായിരുന്നു. എന്നിട്ടും അതൊന്നും വേണ്ടെന്നു വെച്ച് കേരളത്തിന് വേണ്ടി ത്യാഗം ചെയ്ത അദ്ദേഹത്തിനു അഭിനന്ദനങ്ങൾ നേർന്നു സന്ദീപ് വാര്യരുടെ കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സിനദിൻ സിദാൻ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം. ഇവർ മൂന്നുപേരുമല്ല ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച മിഡ്ഫീൽഡർ. അത് സി.വി പാപ്പച്ചൻ ആണ്. 93 കൊച്ചി സന്തോഷ് ട്രോഫി ഫൈനൽ. മഹാരാഷ്ട്രക്കെതിരെ അത്യുജ്ജ്വലമായ ഡ്രിബ്ലിങ്ങ്ലൂടെ പ്രതിരോധനിരയെ കബളിപ്പിച്ച് മഴവില്ല് കണക്കെ വലയിലേക്ക് താഴ്ന്നിറങ്ങിയ പാപ്പച്ചൻ ഗോൾ കാൽ നൂറ്റാണ്ടിനിപ്പുറവും ഓർമ്മകളിലുണ്ട് .
94 ൽ കട്ടക്ക് സന്തോഷ് ട്രോഫി ഫൈനൽ . ബംഗാളിൽ ചേക്കേറിയ ഐഎം വിജയൻ, ജോ പോൾ അഞ്ചേരിയുടെ ക്രോസുകളിൽ നേടിയ രണ്ട് ഗോളുകൾ . ആദ്യപകുതിയിൽ ബംഗാൾ 2 കേരളം പൂജ്യം. രണ്ടാം പകുതിയിൽ പാപ്പച്ചനിലൂടെ കേരളത്തിന്റെ തിരിച്ചടി. എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ മത്സരം സമനിലയിൽ . ഒടുവിൽ നിർഭാഗ്യം പോലെ ജാബിറിന്റെ കിക്ക് ക്രോസ് ബാറിലടിച്ചു പുറത്തേക്ക്. കേരളം പരാജയപ്പെടുന്നു. കൊൽക്കത്ത ക്ലബ്ബുകളിൽ പോയി പണവും പ്രശസ്തിയും ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ കരുണാകരന്റെ അഭ്യർത്ഥന പ്രകാരം കേരളത്തിൽ തന്നെ തുടർന്നു സി.വി പാപ്പച്ചൻ.
ഒരു പക്ഷേ കൊൽക്കത്ത ക്ലബ്ബുകളിൽ ചേക്കേറിയിരുന്നുവെങ്കിൽ പാപ്പച്ചൻ എന്ന പ്രതിഭയുടെ കൂടുതൽ സുന്ദരമായ കളി മുഹൂർത്തങ്ങൾ നമുക്ക് കാണാനാകുമായിരുന്നിരിക്കാം. പക്ഷേ പാപ്പച്ചൻ, നിങ്ങളുടെ ത്യാഗത്തിന്റെ കൂടി വിലയാണ് കേരള പോലീസ് എന്ന ഫുട്ബോൾ ടീം നേടിയ വിജയങ്ങൾ. പാപ്പച്ചൻ. നിങ്ങളാണ് എക്കാലത്തെയും എന്റെ ഫുട്ബോൾ ഹീറോ. രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ അങ്ങേക്ക് ഈ എളിയ ആരാധകന്റെ അഭിനന്ദനങ്ങൾ.
സിനദിൻ സിദാൻ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം … ഇവർ മൂന്നുപേരുമല്ല ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച മിഡ്ഫീൽഡർ. അത് സി.വി…
Sandeep.G.Varier यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०