രാഷ്ട്രീയം മറന്നു രാഷ്ട്രത്തോടൊപ്പം നിൽക്കണമെന്ന് പറഞ്ഞ കോൺഗ്രസ്‌ വക്താവിനെ നീക്കം ചെയ്തു സോണിയ ഗാന്ധി

ഡൽഹി: രാഷ്ട്രീയമല്ല വലുത് രാഷ്ട്രമാണ് വലുതെന്നും ഈ സാഹചര്യത്തിൽ രാഷ്ട്രീയം മറന്ന് രാഷ്ടത്തോടൊപ്പം നിൽക്കണമെന്ന് പറഞ്ഞ കോൺഗ്രസ്‌ നേതാവിനെ സ്ഥാനത്ത് നിന്നും നീക്കി പാർട്ടി നടപടി. രാഷ്ട്രത്തോടൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു ട്വിറ്ററിൽ ട്വീറ്റ് ചെയ്ത സഞ്ജയ്‌ ജായെയാണ് സ്ഥാനത്തു നിന്നും നീക്കിയത്. തുടർന്ന് അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും പുതിയത് ദേശീയ മാധ്യമ പാനലിസ്റ്റുകളായി നിയമിക്കുകയുണ്ടായി.

ചൈനയുടെ അപകടകരമായ ആക്രമണത്തോട് പ്രതികരിക്കുന്നതിനു ഇന്ത്യയ്ക്കുള്ളിൽ വലിയ രീതിയിൽ പക്വതയോടെ പ്രവർത്തിക്കേണ്ട സമയമാണിത്. കോൺഗ്രസ്‌ യു പി എ സർക്കാരിനെതിരെ നരേന്ദ്ര മോദി നിരവധി ആരോപണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ എനിക്ക് അത് ഇപ്പോൾ പ്രശ്നമല്ല. നാം രാഷ്ട്രത്തിനായി നമുക്ക് ഒന്നായി ഉണർന്ന് പ്രവർത്തിക്കണം രാഷ്ട്രീയത്തെക്കാൾ വലുത് നമുക്ക് രാഷ്ട്രമാണെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനെ തുടർന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സഞ്ജയ്‌ക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു.