Thursday, December 7, 2023
-Advertisements-
KERALA NEWSരാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് മുന്നിൽ ഗതികെട്ട് വലിയ വീമാനങ്ങൾക്ക് അനുമതി നൽകിയതാണ് ഈ ദുരന്തത്തിന് കാരണമെന്ന് സന്തോഷ്...

രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് മുന്നിൽ ഗതികെട്ട് വലിയ വീമാനങ്ങൾക്ക് അനുമതി നൽകിയതാണ് ഈ ദുരന്തത്തിന് കാരണമെന്ന് സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

കരിപ്പൂരിൽ വിമാനാപകടം ഉണ്ടാകാനിടയായ ചിലസാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. വിമാനത്താവളത്തിനായുള്ള 485 ഏക്കർ ഭൂമികൂടി ഏറ്റെടുത്തെങ്കിൽ മാത്രമേ വലിയ വിമാനങ്ങൾ ഇനി ഇറക്കൂ എന്ന് അധികാരികൾ തീരുമാനമെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്കർ സ്ഥലം ഏറ്റെടുക്കാതെ 2018 ൽ വലിയ വിമാനങ്ങൾ ഇറക്കേണ്ടി വന്നു. രാഷ്ട്രീയക്കാരുടെ പരാതിയും പ്രക്ഷോഭങ്ങളും ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ഗതികേടുകൊണ്ട് 2018 വലിയ വിമാനങ്ങൾ ഇറക്കുന്നതിനുള്ള അനുമതി നൽകിയത്. ഒടുവിൽ ഇത് വലിയൊരു ദുരന്തത്തിലേക്ക് വഴിവെയ്ക്കുകയാണുണ്ടായത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

-Advertisements-

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

കഴിഞ്ഞ ദിവസം കരിപ്പൂരില് ഉണ്ടായ വിമാന ദുരന്തത്തിന്ടെ മറുവശം ഞാ൯ പരിശോധിച്ചപ്പോള് മനസ്സിലായ കാര്യങ്ങള് ചുവടെ ചേ൪ക്കുന്നു. ഈ വിഷയത്തില് Directorate General of Civil Aviation (DGCA) യും, Airport Authority of India (AAI) യുടേയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര് മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

2015 ല് താല്കാലികമായ് വികസനത്തിനായ് വലിയ വിമാനങ്ങള് ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാദങ്ങള് ഇനി ഇറക്കൂ എന്ന് അധികാരികള് തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക൪ ഏറ്റെടുക്കാതെ 2018 ല് വലിയ വിമാനം ഇറക്കേണ്ടി വന്നു. റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയാല് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സി. എയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും , മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നി൪ബന്ധിച്ചു. രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില് ഗതികേട് കൊണ്ട് 2018 ല് അനുമതി നല്‍കി. അത് ഇപ്പോള് ഇങ്ങനേയും ആയ്. വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ല് Directorate General of Civil Aviation അവരുടെ റിപ്പോ൪ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തില് കാരണം കാണിക്കല് നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019) ഒരു സീനിയ൪ പൈലറ്റ് Anand Mohan Raj ji കരിപ്പൂരിലെ വിമാന ലാന്ടിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്..”ഇവിടുത്തെ വിമാന ലാ൯ഡിങ്ങ് വളരെ challenging ആണ് and lighting system വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റില് ഒരു Spice jet വിമാനം skid ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാര് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

(വാല് കഷ്ണം…ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര് അനാവശ്യമായ് ഓരോ സമരങ്ങള് ഉണ്ടാക്കുമ്പോള് ഇനിയെങ്കിലും ഉദ്യോഗസ്ഥ൯മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങള് കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരില് വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാ൯ എല്ലാവരും സഹകരിക്കുക.

-Advertisements-