രാഷ്ട്രീയ പ്രവേശനം ; രജനികാന്ത് വിളിച്ച് ചേർത്ത യോഗം ആരംഭിച്ചു, ഉറ്റു നോക്കി തമിഴ്നാട്

ചെന്നൈ : തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട യോഗം കോടമ്പാക്കത്ത് തുടങ്ങി. രജനി മക്കൾ മൻട്രം സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് നടക്കുന്നത്. യോഗത്തിനൊടുവിൽ നിർണായക തീരുമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കില്ല എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ നിയമ സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗത്തിൽ തീരുമാനിക്കും. രജനികാന്ത് രണ്ട് വർഷങ്ങൾക്ക് മുൻപാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. ആത്മീയ രാഷ്ട്രീയമാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. ബിജെപി യുമായി സഹകരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Also Read  അതിർത്തിയിൽ ചൈനയ്ക്കും പാകിസ്ഥാനും താക്കീതു നൽകി തേജസ് വിന്യസിച്ച്‌ വ്യോമസേന