രാസവസ്തു വയലൊഴിച്ചു,അന്നനാളവും ശ്വാസകോശവും കരിഞ്ഞു, ; ഭർത്താവിൽ നിന്ന് ശ്രുതി നേരിട്ടത് കൊടിയ പീഡനം

കൊച്ചി : വിദേശത്ത് ലഹരി മരുന്നിന് അടിമയായ ഭർത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായ യുവതിയെ നാട്ടിലെത്തിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ ശ്രുതിയെയാണ് അവശ നിലയിൽ നാട്ടിൽ എത്തിച്ചത്. ലഹരി മരുന്നിന് അടിമയായ ഭർത്താവ് ശ്രുതിയെ നിരന്തരം പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്തു ശ്രുതിയെ കൊണ്ട് ബലമായി കുടിപ്പിച്ചതിനെ തുടർന്ന് ശ്രുതിയുടെ ആന്തരിക അവയവങ്ങൾ കരിഞ്ഞ നിലയിലാണ്. കൂടാതെ യുവതിക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടു.

രണ്ട് വർഷം മുൻപാണ് തൃശൂർ സ്വദേശിയായ ഭർത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോകുന്നത്. ലഹരി മരുന്നിന് അടിമയായ ഭർത്താവ് നിരന്തരം ശ്രുതിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. പുറത്ത് പറയാൻ കൊള്ളാത്ത തരത്തിലുള്ള വികൃതമായ പീഡനങ്ങളും ഭർത്താവിൽ നിന്നുണ്ടായതായാണ് വിവരം. ശ്രുതിയെ ലഹരി മരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു എന്നാൽ ശ്രുതി അത് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഭർത്താവ് ശുചിമുറി വൃത്തിയാക്കുന്ന രാസവസ്തു ശ്രുതിയുടെ വായിൽ ഒഴിച്ചത്. ഇതിനെ തുടർന്ന് ശ്രുതി അഞ്ച് മാസത്തോളം കാനഡയിലെ ആശുപത്രിയിൽ ചികത്സയിലായിരുന്നു.

  കിറ്റ് ക്ലീൻ ഓപ്പറേഷൻ; ഓണകിറ്റിൽ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ

അന്നനാളവും,ശ്വാസ നാളവും രാസവസ്തു കഴിച്ചതിനാൽ കരിഞ്ഞ് പോയിരുന്നു. സമ്മിശ്ര ശേഷിയും ഇതോടെ നഷ്ടമായി. കഴിഞ്ഞമാസമാണ് മാതാപിതാക്കൾ ഇടപെട്ട് ശ്രുതിയെ നാട്ടിലെത്തിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ശ്രുതി ഇൻഫോപാർക്കിൽ ഐടി ഉദ്യോഗസ്ഥയായി നേരത്തെ ജോലി ചെയ്തിരുന്നു.

Latest news
POPPULAR NEWS