രാഹുലിന് കൊറോണ വൈറസ് ഉണ്ടോയെന്നു പരിശോധിക്കണമെന്നു ബിജെപി എംപി രമേശ്‌ ബിധുരി

ഡൽഹി: മുതിർന്ന കോൺഗ്രസ്‌ നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയ്ക്ക് കൊറോണ വൈറസ് ഉണ്ടോയെന്നു പരിശോധിക്കണമെന്നു ബിജെപി എം പിയായ രമേശ്‌ ബിധുരി. രാഹുൽ ഗാന്ധി ഇറ്റലിയിൽ പോയിട്ടാണ് അടുത്തിടെ ഇന്ത്യയിലേക്ക് വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നുള്ള കാര്യം മെഡിക്കൽ പരിശോധന നടത്തണമെന്നും രമേശ്‌ ബിധുരി വ്യക്തമാക്കി. ഇറ്റലിയിൽ നിന്നു ഇന്ത്യയിലേക്ക് വന്ന പതിനഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാഹുൽ ഗാന്ധിയുടെ കാര്യം പറഞ്ഞത്.