NATIONAL NEWSരാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിനെ തുടർന്ന് ലോക്സഭയിൽ കയ്യാങ്കളി

രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിനെ തുടർന്ന് ലോക്സഭയിൽ കയ്യാങ്കളി

follow whatsapp

ഡൽഹി: രാജ്യത്ത് തൊഴിലില്ലായ്‌മ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുവാക്കൾ വടിയെടുത്തു അടിക്കുമെന്ന് പരാമർശിച്ചതിനെതിരെ ലോകസഭയിൽ വാക്ക് പോരും ഉന്തും തള്ളും നടന്നു. എം പിയായ ഹർഷവർദ്ധനാണ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുയർത്തിയത്.

തുടർന്ന് രാഷ്ട്രീയപരമായ രീതിയിലുള്ള പ്രസ്താവന അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടു കോൺഗ്രസിന്റെ മറ്റു രണ്ട് എം പിമാരും കൂടി സംസാരിച്ചതോടെ ലോക്സഭയിൽ ആകെ ബഹളം ആകുകയായിരുന്നു. തുടർന്ന് ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളിലും വരെ കാര്യങ്ങളെത്തി. തുടർന്ന് സ്പീക്കർ സഭ നിർത്തി വെച്ചുകൊണ്ട് പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും മുറിയിലേക്ക് വിളിച്ചു പ്രശനം പരിഹരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി.

spot_img