തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രക്ഷോഭ പരിപാടികളിൽ എസ് ഡി പി ഐ നുഴഞ്ഞു കയറുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചതിനു കാരണം അവർക്ക് എസ്.ഡി.പി.ഐയെ പറഞ്ഞപ്പോൾ നൊന്തെന്നും, അതിനുള്ള പ്രാധാന കാരണം രൂപീകരണകാലം മുതലേ കോൺഗ്രസ് അവരെ തങ്ങളുടെ ഘടകകക്ഷിയാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് നടത്തിയിരുന്നതെന്നും അതുകാരണമാണ് പ്രതിപക്ഷതിന് എസ് ഡി പി ഐ യെ പറഞ്ഞത് നൊന്താതെന്നും റഹിം ആരോപിച്ചു.
സമൂഹം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ പത്തു വോട്ടിനു വേണ്ടി കൂട്ടുപിടിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും എ.എ റഹിം പറഞ്ഞു. കോൺഗ്രസും എസ് ഡി പി ഐയും തമ്മിലുള്ള ബന്ധം എല്ലാ തിരഞ്ഞെടുപ്പുകളിലും പരസ്യമായി പ്രകടമാണെന്നും കഴിഞ്ഞ കുറച്ച് കാലമായി ഇത് പരസ്യമായി തന്നെ അവർ പ്രകടിപ്പിച്ചു തുടങ്ങിയെന്നും റഹിം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹിം ഇക്കാര്യം പറഞ്ഞത്.