രേഷ്മയുടെ സ്ഥാനത്ത് രഘുവിന്റെ ഭാര്യയാണെങ്കിൽ അങ്ങനെ ചെയ്യുമോ ? ; ബിഗ്‌ബോസ് താരത്തിനെതിരെ ദയ അശ്വതി

ബിഗ്‌ബോസ് മലയാളം സീസൺ ടു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഷോ നിർത്തിയെങ്കിലും വീടിന് അകത്തുണ്ടായ പ്രശനങ്ങൾക്ക് ഇപ്പോളും ശമനം ഉണ്ടായിട്ടില്ല. ബിഗ്‌ബോസ് മത്സരാർത്ഥിയായ രഘുവിന് എതിരെ വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുവാണ് ബിഗ്‌ബോസ് മത്സരാർത്ഥി ദയ അച്ചു. ഫേസ്ബുക് ലൈവിൽ കൂടിയാണ് ദയയുടെ പ്രതികരണം

രഘു കാണിക്കുന്നത് എല്ലാം അഭിനനയമാണെന്നും രജിത് കുമാർ വീട്ടിൽ തിരിച്ചു വരാതെ ഇരിക്കാൻ രഘു ശ്രമിച്ചിരുന്നു എന്നും, രേഷ്മക്ക് ഒപ്പമാണ് താനെന്ന് എപ്പോളും പറയുന്ന രഘു കണ്ണിന് അസുഖം ഉള്ള രേഷ്മയെ എപ്പോളും പുകവലിക്കാൻ കൊണ്ടുപോകുന്നു, രേഷ്മയ്ക്ക് പകരം രഘുവിന്റെ ഭാര്യയാണ് അ സ്ഥാനത്ത് എങ്കിൽ ഇത് ചെയ്യാൻ രഘുവിന് കഴിയുമോ? നാരദ പണി എടുക്കുന്ന കാര്യം എല്ലാവര്ക്കും അറിയാമെന്നും ദയ അച്ചു ലൈവിൽ പറയുന്നു.