രോഗം ഭേദമായവർക്ക് വീണ്ടും കൊറോണ ; ചൈനയിൽ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ചൈനയിൽ കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് രോഗം ഭേദമാകുകയും ചെയ്ത മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ പൊട്ടിപുറപ്പെടുകയും നാശം വിതയ്ക്കുകയും ചെയ്ത ചൈനയിലെ വുഹാനില്‍ നിന്നാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

ആദ്യമായി രോഗം കണ്ടെത്തിയ ടോങ്ജി ആശുപത്രിയില്‍ നിന്നും രോഗം ബേധമായ 145 രോഗികളില്‍ അഞ്ചുപേർക്കാണ് വീണ്ടുംകൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. കൊറോണ ബേധമായവരിൽ വീണ്ടും വൈറസ് ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.