രോഹിത് വെമുല കേരളത്തിലായിരുന്നെങ്കിൽ അദ്ദേഹത്തിന് ആ-ത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടകുമായിരുന്നില്ലെന്ന് മുഹമ്മദ്‌ റിയാസ്: പ്രസ്താവനയ്ക്കെതിരെ ദളിത്‌ വിദ്യാർത്ഥിനി രംഗത്ത്

തിരുവനന്തപുരം: രോഹിത് വെണ്മുല കേരളത്തിലായിരുന്നുവെങ്കിൽ അദ്ദേഹത്തിനു ആ-ത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് ഡി വൈ എഫ് ഐ ദേശീയ നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഉള്ള കാര്യം അദ്ദേഹം പറഞ്ഞത് മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് പരിപാടിയിലൂടെയാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ദളിത്‌ വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ രംഗത്തെത്തിയിരിക്കുകയാണ്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് സംബന്ധിച്ച് ഉള്ള കാര്യം പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

#DYFI നേതാവ് മുഹമ്മദ്‌ റിയാസ് ഇന്നലെ മനോരമ കൗണ്ടർ പോയിന്റിൽ പറയുവാണേ രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആ-ത്മഹത്യ ചെയ്യേണ്ടതായി വരില്ലായിരുന്നുവെന്ന് !!!
അതായത് ഞങ്ങൾ ഭരിക്കുന്ന കേരളത്തിൽ ജാതിവിവേചനം ഇല്ലെന്ന് ! ഗവേഷണ അവകാശത്തിനായി ബഹു. ഹൈക്കോടതി ഓർഡർ വാങ്ങിക്കേണ്ട ഗതികേട് വന്ന ദളിത്‌ വിദ്യാർത്ഥിയായ ഞാൻ, പ്രസ്തുത സ്റ്റേറ്റ്മെന്റ് കേട്ട് ജീവിക്കുന്നത് ഏത് സംസ്ഥാനത്താണെന്നോർത്ത്‌ ചിരിച്ചുപോയെന്ന് സഖാവിനോട് അടുത്ത ബന്ധമുള്ളവർ ഒന്ന് പറഞ്ഞു കൊടുക്കണേ

കൂട്ടത്തിൽ ഒരു കാര്യം കൂടി, ഇപ്പോഴും ഗവേഷണം ചെയ്യാനാവാത്ത സാഹചര്യം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഞാൻ നേരിടുന്നുവെന്നും എന്നോട് ജാതിവിവേചനം കാണിച്ച/കാണിച്ചുകൊണ്ടിരിക്കുന്ന അധ്യാപകൻ(ഡോ. നന്ദകുമാർ കളരിക്കൽ) ഇടത് അധ്യാപക സംഘടനയിൽ അന്നും ഇന്നും ഉണ്ടെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നത് CPIM ആണെന്നും അദ്ദേഹത്തിനെതിരെയുള്ള പരാതി പിൻവലിക്കാൻ എന്നോടാവശ്യപ്പെട്ടത് ഇന്നത്തെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ആണെന്നും അറിയിക്കുക. അദ്ദേഹം ജാതിയില്ലാത്ത കേരളത്തെക്കുറിച്ച്‌ കൂടുതൽ കൂടുതൽ ഊറ്റം കൊള്ളട്ടെ !! ഇനിയും ഇനിയും ചാനൽ ചർച്ചകളിൽ വന്നിരുന്ന് കേരളത്തിൽ ജാതിവിവേചനമില്ലെന്ന് ഉറക്കെ അലറട്ടെ !