രോഹിത് ശർമ്മ സിക്‌സ് അടിച്ചു, പെൺകുട്ടിക്ക് പരിക്കേറ്റു

ഓവൽ : രോഹിത് ശർമ്മ സിക്സ് അടിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് പരിക്ക്. രോഹിത് ശർമയടിച്ച പന്ത് ദേഹത്ത് കൊണ്ടാണ് പെൺകുട്ടിക്ക് പരിക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. രോഹിത് ശർമ്മ അടിച്ച പന്ത് ഗാലറിയിലിരുന്ന് കാളികാണുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ മുന്നിട്ട് നിൽക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആറു ബോളികൾ ശേഷിക്കെ വിജയം കണ്ടു.

58 പന്തുകൾ നേരിട്ട് രോഹിത് ശർമ്മ പുറത്താകാതെ 76 റൺസ് നേടി. അഞ്ചാം ഓവറിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് ശർമ ഗാലറിയിലേക്ക് പായിച്ചു. 79 മീറ്റർ ഉയരത്തിൽ പറന്ന പന്ത് പെൺകുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. പന്ത് വീണതിന് പിന്നാലെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.