റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു

കോഴിക്കോട്: റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. ചെറുവറ്റ ഓച്ചേരി ഉപ്പൊട്ടു പൊയില്‍ യൂസുഫിന്‍റെ വീട്ടിലെ റഫ്രിജറേറ്ററാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊട്ടിത്തെറിച്ചത്. പിന്നീട് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയുമായിരുന്നു.

റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വീടിന്റെ ഒരു വശം ഭാഗികമായി നശിച്ചു. അപകടകാരണം ക്ളോസ് സർക്യൂട്ട് ആയിരിക്കാമെന്ന് പോലീസ് പറയുന്നു. വലിയ സബ്‍ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് ശബ്ദം കേട്ട് ഓടി വന്ന അയൽ വാസികൾ പറയുന്നു.