റാന്നിയിൽ നിന്നും കാണാതായ ജെസ്‌നയെ കണ്ടെത്തിയെന്ന് വിവരം ; എവിടെയാണെന്നതിനുള്ള സൂചന ലഭിച്ചു

രണ്ട് വർഷങ്ങൾക്ക് മുൻപ് കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു ജെസ്‌നയുടെ തിരോധാനം എന്നാൽ ഇപ്പോൾ ജെസ്‌ന എവിടിയാണ് എന്നതിന്റെ സൂചന ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. നേരത്തെ കേരളത്തിന്റെ വെളിയിൽ ഒളിച്ചു കഴിയുന്നുണ്ട് എന്നതിന്റെ തെളിവുകൾ അടിസ്ഥാനമാക്കി ഉള്ള അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.

കേരളത്തിന്‌ പുറത്ത് ബാംഗ്ലൂരിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. കണ്ട് എത്തിയെന്നും ഇല്ലന്നും പറയാൻ ഇപ്പോൾ പറയാൻ പറ്റില്ല എന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്. ഉടനെ ജസ്‌ന കേരളത്തിൽ എത്തും എന്ന അഭ്യുഹം പ്രചരിച്ചിരുന്നു. 2018 മാർച്ച് 22 ന് രാവിലെയാണ് യുവതിയെ കാണാതെയാകുന്നത്.

മുൻപ് പല അഭ്യുഹങ്ങളും പ്രചരിച്ചിരുന്നു എങ്കിലും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തട്ടികൊണ്ട് പോകൽ, ഒളിച്ചോട്ടം തുടങ്ങി പല ആരോപണങ്ങളും ഉയർന്നിരുന്നു. ചെന്നൈ, പൂന തുടങ്ങിയ ഇടങ്ങളിൽ ജെസ്‌ന ഉണ്ടെന്ന വിവരത്തിൽ നടത്തിയ അന്വേഷണം പരാജയപ്പെട്ടിരിന്നു. ജെസ്‌നയുടെ ആണ് സുഹൃത്തിനെ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു.