ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുമുള്ള റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ഉടൻതന്നെ കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇതിന്റെ ഭാഗമായി 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലിനെയ്ൻ അറിയിച്ചത്. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു വേണ്ടി 55000 കോടി രൂപയുടെ കരാറാണ് 2016 ൽ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ചത്. ഇതുസംബന്ധിച്ചു കഴിഞ്ഞ ഒക്ടോബറിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലെത്തി വിമാനം ഇന്ത്യയ്ക്കുവേണ്ടി വാങ്ങുകയായിരുന്നു.
ഫ്രാൻസിൽ നിന്നും എത്തുന്ന 4 യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാലയിലെ വ്യോമ താവളത്തിൽ വിന്യസിക്കും. വിമാനം ഇന്ത്യക്ക് ലഭിക്കുന്നതിന് കാലതാമസം വരുമെന്ന് റിപ്പോർട്ടുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ട് വിമാനം ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ അറിയിക്കുകയായിരുന്നു. വിമാനം പറത്തുന്നതിനുവേണ്ടി ആദ്യഘട്ടത്തിൽ 7 പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും ഇന്ത്യ നൽകിയിട്ടുണ്ട്.