Saturday, December 2, 2023
-Advertisements-
KERALA NEWSറിപ്പബ്ലിക് ദിനം അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് ആഭ്യന്തര മന്ത്രാലയം

റിപ്പബ്ലിക് ദിനം അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് ആഭ്യന്തര മന്ത്രാലയം

chanakya news
-Advertisements-

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുൻപായി പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ഗ്രുപ്പുകളുടെ ഭീക്ഷണികളും മറ്റും ഈ അടുത്തിടെയായി പ്രധാനമന്ത്രിക്ക് നേരെ ഉയർന്ന സാഹചര്യവും കണക്കിലെടുത്തു കൊണ്ടാണ് ഇപോൾ ഇത്തരം ഒരു നടപടി. കൂടാതെ സോഷ്യൽ മീഡിയ വഴിയും ഒരുപാട് അവഹേളനങ്ങളും ഭീക്ഷണിയും ഉയർന്നിരുന്നു.

-Advertisements-

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോപങ്ങളും ആക്രമണങ്ങളുമെല്ലാം കണക്കിലെടുത്തു കൊണ്ട് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ കൂടുതൽ സേനയെ വിന്യസിക്കാനും നിർദേശമുണ്ട്. കൂടാതെ വ്യോമാക്രമണങ്ങൾ ഉണ്ടായാൽ അതിനെയും നേരിടാൻ തക്കവിധത്തിലുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാനും സുരക്ഷ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ധാക്കൽ, പൗരത്വ ഭേദഗതി നിയമം, രാമക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി തുടങ്ങിയവയെല്ലാം തീവ്രവാദ സ്വഭാവമുള്ള ഗ്രുപ്പുകളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. അതുപോലെ തന്നെ പാക്കിസ്ഥാൻ പിന്തുണയും തീവ്രവാദ ഗ്രുപ്പുകൾക്ക് ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു.

-Advertisements-