റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്നു പറഞ്ഞു ജനങ്ങൾക്ക് നേരെ ഭീക്ഷണിയുമായി എത്തിയ കമ്മ്യൂണിസ്റ്റ് ഭീകരവാദിയെയാണ് സഹികെട്ട ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നത്. സംഭവം നടന്നത് ഒറീസയിലെ ജാന്തുരൈയിലാണ്. ഇയാൾ ജനങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും ഇയാളുടെ ഒപ്പമുണ്ടായിരുന്നു ഭീകരർ അടക്കമുള്ളർ ജനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഒടുവിൽ പ്രകോപിതരായ ജനക്കൂട്ടം ഇവർക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിനെ തുടർന്ന് ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്.
ഒരാളെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിച്ചിരിക്കുകയാണ്. ജനക്കൂട്ടത്തിനുനേരെ ഭീകരർ വെടിയുതിർത്തപ്പോഴാണ് പ്രാണരക്ഷാർത്ഥം തിരിച്ചു കല്ലെറിഞ്ഞതന്നും മാൽക്കം കരി പോലീസ് ഓഫീസറായ ആർ ഡി ഖിലാരി പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭീകരം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടന്നും പരാതികൾ ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യെക്തമാക്കി.