റിപ്പബ്ലിക് ദിനത്തില്‍ മലയാളികള്‍ക്ക് ഇത്തവണ കൂടുതല്‍ അഭിമാനിക്കാം: കാരണം ഇതാണ്

ഡൽഹി: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പരേഡിൽ 21 ആചാരവെടി മുഴക്കി ചടങ്ങിന് നേതൃത്വം നൽകുന്നത് മലയാളിയും മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയുമായ ലഫ് കേണൽ സി. സന്ദീപാണ്. പരേഡ് നടക്കുന്നതിനു മുന്നേ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ത്രിവർണ്ണ പതാക ഉയർത്തും.

ഇതിനെ തുടർന്ന് 21 ആചാരവെടി മുഴക്കുന്ന ചടങ്ങുണ്ട്. അതിന് സന്ദീപ് നേതൃത്വം വഹിക്കും. സന്ദീപ് റിപ്പബ്ലിക് ദിന ചടങ്ങിൽ ഇതിനു നേതൃത്വം നൽകുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. 17 വർഷമായി സന്ദീപ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു. കാശ്മീരിലും, ആസാമിലും അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.