ഡൽഹി: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റ് ബൊൽസോനാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരിന്നു. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിൽ താൻ പങ്കെടിക്കില്ലെന്നു ചൂണ്ടക്കാട്ടി കൊണ്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിയ്ക്കു കത്തയയ്ക്കുകയും ചെയ്തു.
ബ്രസീൽ ആഗോളവേദികളിലും മറ്റുമായി എടുക്കുന്ന നടപടികൾ ഇന്ത്യൻ മൂല്യങ്ങൾക്ക് എതിരെ ആണെന്നും അദ്ദേഹം പറഞ്ഞു. ആയതിനാൽ ഇത്തരം ഒരു വ്യെക്തി പങ്കെടുക്കുന്ന പരിപാടിയിൽ താൻ പങ്കെടുക്കാനില്ലെന്നും ബിനോയ് വിശ്വം പറയുന്നു.