NATIONAL NEWSറിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാനായി ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലെത്തി

റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാനായി ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലെത്തി

follow whatsapp

ഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബ്രസീൽ പ്രസിഡണ്ട്‌ ജെയ്‌ർ ബൊൽസോനരോ ഡൽഹിയിലെത്തി. ഇന്ത്യയിൽ ആദ്യമായാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ഇന്ത്യൻ റിപ്ലബ്ലിക് പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മൂന്നാമത്തെ ബ്രസീൽ പ്രസിഡന്റ് ആണ് ബൊൽസോനരോ. 1996 ലും 2004 ലും ആയിരുന്നു മറ്റു രണ്ടു പ്രഡിഡന്റുമാർ ഇന്ത്യയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയപ്പോളാണ് ബൊൽസോനരോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിഉറപ്പിക്കുന്നതിനായുള്ള ചർച്ചകൾ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരഉടമ്പടി 7.57 ബില്യൺ ഡോളറിന്റേതാണ്. ഇത് 25 ബില്യൺ ഡോളറാക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്.

spot_img