Advertisements

റിപ്പബ്ലിക് 2020: ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന സ്വന്തം കൈകൊണ്ട് എഴുതിയ യഥാർത്ഥ സ്രഷ്ടാവിനെ നിങ്ങൾക്ക് അറിയുമോ..?

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഭരണഘടനാ ശില്പി ഡോ ബി ആർ അംബേദ്ക്കറെയാണ്. അദ്ദേഹം നമ്മുടെ ഭരണഘടനയുടെ ശില്പിയായിരുന്നു. എന്നാൽ ആ ഭരണഘടന സ്വന്തം കൈപ്പടകൊണ്ട് എഴുതിയത് ആരെന്നു നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല. അദ്ദേഹം അതിനായി എത്രെമാത്രം പരിശ്രമം നടത്തിയെന്നും നമുക്ക് അറിയില്ല. എങ്കിൽ ഇനി അറിഞ്ഞോളൂ അദ്ദേഹത്തിന്റെ പേര് എമിനന്റ് കാലിഗ്രാഫർ പ്രേം ബിഹാരി നാരായൺ റൈസാഡ.

Advertisements

ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് 1949 ജനുവരി 26 നാണ്. ഇതിന്റെ പിന്നിൽ ഒട്ടനവധി ആളുകളുടെ അദ്ധ്വാനമുണ്ട്. ആ അദ്ധ്വാനം ഒടിവിൽ ഭരണഘടനയുടെ യഥാർത്ഥ പകർപ്പായി മാറി. ഭരണഘടന നന്ദലാൽ ബോസും കുറെ വിദ്യാർത്ഥികളും കൂടി ചേർന്ന്കൊണ്ട് പെയിന്റിങ്ങും മിനിക്ക് പണികളുമൊക്കെ കൊണ്ട് വളരെ മനോഹരമാക്കി തീർത്തു. ഇറ്റാലിക്ക് ശൈലിയിൽ ഭരണഘടന വളരെയധികം മനോഹരമായ രീതിയിൽ പ്രേം ബിഹാരി നാരായൺ എഴുതി. ആ എഴുത്തിൽ ഒരു തരത്തിലുമുള്ള തെറ്റുകളും സംഭവിച്ചുമില്ല.

അദ്ദേഹത്തിന്റെ കുടുംബത്തിനു കാലിഗ്രാഫി പാരമ്പര്യം ഉണ്ടായിരുന്നു. കുട്ടിക്കാലത്തു തന്നെ പ്രേം ബിഹാരിയുടെ മാതാ-പിതാക്കൾ നഷ്ടപ്പെട്ടു. ശേഷം അദ്ദേഹത്തിന്റെ മുത്തച്ഛനും അമ്മാവനും കൂടിയാണ് വളർത്തി വലുതാക്കിയത്. മുത്തച്ഛനായ മാസ്റ്റർ രാം പ്രസാദ് ജി സക്സേന നല്ലരീതിയിലുള്ള കാലിഗ്രാഫർ ആയിരുന്നു. അദ്ദേഹത്തിനു ഇന്ഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരെ പേർഷ്യൻ ഭാഷ പഠിപ്പിക്കുകയും ചെയ്തു.

Advertisements

പ്രേം ബിഹാരി കാലിഗ്രഫി പഠിച്ചത് തന്റെ ഈ മുത്തച്ഛനിൽ നിന്നുമായിരുന്നു. അദ്ദേഹത്തെ ഭരണഘടന എഴുതാനായി ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവാണ്. അപ്പോൾ പ്രേം ബീഹാറി പറഞ്ഞു ഇന്ത്യൻ ഭരണഘടന എഴുതാനായി ഞാൻ ഒരു പൈസ പോലും വാങ്ങില്ലെന്ന്. അദ്ദേഹം നെഹ്‌റുവിനോടു പറഞ്ഞത് ഇതായിരുന്നു ഭരണഘടനയുടെ അവസാന പേജിൽ തന്റെ പേരും മുത്തച്ചന്റെ പേരും എഴുതാൻ അനുവദിക്കുക എന്നായിരുന്നു.

ഇത് എഴുതാനായി അദ്ദേഹത്തിനു ഭരണഘടന കെട്ടിടത്തിൽ പ്രത്യേകമായി ഒരു മുറിയും അനുവദിച്ചു. ഈ മുറിയെ കോൺസ്റ്റിട്യൂഷൻ ക്ലബ് എന്ന പേരിൽ അറിയപ്പെട്ടു. 8 ഷെഡ്യൂളുകളും 395 ലേഖനങ്ങളും എഴുതാനായി ആറുമാസം സമയമെടുത്തു. ഭരണഘടന എഴുതുന്നതിനായി 432 പേനകളുടെ ഒരു നിബ് ഉപയോഗിച്ചു. അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിന് 251 പേജുകളും 3.75 കിലോഗ്രാം ഭാരവുമുണ്ട്.

ഇന്ത്യൻ ഭരണഘടന 1950 ജനുവരി 24 നു ഭരണഘടന അസംബ്‌ളിയിലെ എല്ലാ അംഗങ്ങളും ഒപ്പിട്ടു. ആദ്യ രാഷ്ട്രപതിയായ ഡോ ബി ആർ രാജേന്ദ്ര പ്രസാദ് ഒപ്പിട്ടു. അന്തിമ ഒപ്പിൽ അസംബ്ലി പ്രസിഡന്റ് ഫിറോസ് ഗാന്ധി ഒപ്പിട്ടു.

- Advertisement -
Latest news
POPPULAR NEWS