റിഫ മെഹ്‌നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കോഴിക്കോട് : ദുബായിലെ ഫ്ലാറ്റിൽ യൂട്യൂബ് വ്‌ളോഗർ റിഫ മെഹ്‌നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. റിഫ മരിക്കുന്നതിന് മുൻപ് സുഹൃത്ത്ന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ കൂടെ താമസിച്ചിരുന്ന യുവാവ് മോശമായി പെരുമാറിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഈ സന്ദേശം പുറത്ത് വന്നതോടെയാണ് റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

റിഫയും ഭർത്താവ് മെഹ്‌നുവും സുഹൃത്തുക്കൾക്കൊപ്പം ഒരു ഫ്ളാറ്റിനെ നാലായി തിരിച്ചാണ് താമസിച്ചിരുന്നത്. ഇതിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് റിഫയോട് മോശമായി പെരുമാറിയതായി റിഫ മറ്റൊരു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. മെഹ്‌നു ഉണ്ടെന്ന ധൈര്യത്തിലാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത് എന്നാൽ താൻ ഉറങ്ങിക്കിടക്കുമ്പോൾ മെഹ്നു പുറത്ത് പോകുന്നു. എപ്പഴാണ് ഒരാളുടെ സ്വഭാവം മാറുകയെന്ന് അറിയില്ലല്ലോ അയാൾ തന്നെ ഇടയ്ക്ക് തോണ്ടി വിളിക്കാറുണ്ടെന്നും മെഹ്നുവിന് തന്റെ കാര്യത്തിൽ ശ്രദ്ധയൊന്നും ഇല്ലെന്നും റിഫ സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.

  ഹണിട്രാപ്പിലൂടെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

ഫെബ്രുവരി 28 നാണ് റിഫയേ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്ത് പോയ മെഹ്നു തിരിച്ചെത്തിയപ്പോഴാണ് റിഫയേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് മെഹ്നു പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞത്. റിഫ മരിച്ചതിന് തൊട്ട് പിന്നാലെ മെഹ്നു ഭാര്യ മരിച്ച വിവരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോലീസ് നിർദേശ പ്രകാരം ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഒരു മാസം മുൻപാണ് റിഫ രണ്ടു വയസുള്ള മകനെ അമ്മയെ ഏൽപ്പിച്ച് ദുബായിലേക്ക് പോയത്. സന്ദർശക വിസയിൽ പോയ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. എന്നാൽ മെഹ്നുവിന് ജോലി ഒന്നും ആയിരുന്നില്ല. മെഹ്‌നുവിന്റെ വിസകലവധി അവസാനിച്ചതോടെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതിനിടയിൽ റിഫയോട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനും മെഹ്നു ആവിശ്യപെട്ടതായാണ് വിവരം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് റിഫയുടെ കുടുംബത്തിന്റെ ആവിശ്യം.

Latest news
POPPULAR NEWS