റിമി ടോമി വീണ്ടും വിവാഹിതയാകുന്നു ? ; റിമിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത് സിനിമയിൽ നിന്നുള്ളയാൾ

മലയാളത്തിലെ പ്രിയ ഗായികമാരിൽ ഒരാളാണ് റിമി ടോമി സ്റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടിയത്. തുടർന്ന് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ റിമി ടോമിക്ക് സാധിച്ചു. പാട്ടിനൊപ്പം കാണികളെ കയ്യിലെടുക്കാനുള്ള പെർഫോമൻസ് തന്നെയാണ് റിമിടോമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. പാട്ടിന് പുറമെ താരം നിരവധി ചാനലുകളിൽ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ചാനലിൽ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും റിമി ടോമി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. വർഷങ്ങൾക്ക് മുൻപ് താരത്തിന്റെ വിവാഹം കഴിഞ്ഞെങ്കിലും. വിവാഹ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ താരത്തിന് സാധിച്ചില്ല. തുടർന്ന് വിവാഹ ബന്ധം വേർപ്പെടുത്തിയ താരം വീണ്ടും പിന്നണി ഗാനരംഗത്ത് സജീവമാകുകയായിരുന്നു. നേരത്തെ വണ്ണമുള്ള ശരീര പ്രകൃതമായിരുന്നു റിമിടോമിയുടേത് എന്നാൽ കൃത്യമായ വ്യായാമവും ഡയറ്റും ചെയ്ത് സ്ലിം ബ്യുട്ടിയായിരിക്കുകയാണ് ഇപ്പോൾ താരം.

  സംവിധായകൻ ഭദ്രൻ സുരേഷ്‌ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചതായി പ്രൊഡക്ഷൻ കൺട്രോളറുടെ വെളിപ്പെടുത്തൽ

അതേസമയം റിമി ടോമി വീണ്ടും വിവാഹിതയാകുകയാണെന്നാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ആദ്യ വിവാഹം വേർപെടുത്തിയതിന് ശേഷം നീണ്ട വര്ഷങ്ങൾക്കിപ്പുറമാണ് താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. സിനിമ മേഘലയിൽ ഉള്ള ആൾ തന്നെയാണ് റിമിയുടെ കഴുത്തിൽ താലി കെട്ടുന്നതെന്നാണ് പുറത്ത് വരുന്ന വിവര. എന്നാൽ വിവാഹ കാര്യത്തെ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest news
POPPULAR NEWS