റെയിഡിലൂടെ പിടികൂടിയ ലൈം-ഗിക തൊഴിലാളികളിൽ ഒരാൾക്ക് കോവിഡ്: തുടർന്ന് പോലീസുകാരെയും ക്വറന്റീനിൽ പ്രവേശിപ്പിച്ചു

ജയ്പൂർ: റെയിഡിലൂടെ അറസ്റ്റിലായ ലൈം-ഗിക തൊഴിലാളികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ജൂലൈ ആദ്യവാരം രാജസ്ഥാനിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡിൽ ഏഴ് സ്ത്രീകൾ അടക്കം 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരിൽ ഒരാൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. സുഖർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട നാലു സ്ത്രീകളെ പിടികൂടിയിരുന്നു. അവരിലൊരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന റെയ്ഡിൽ പങ്കെടുത്ത പോലീസുകാരോട് ക്വറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

റിസൾട്ട് വരുന്നതിനു മുമ്പ് സ്ത്രീ ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമം നടക്കുകയാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Latest news
POPPULAR NEWS