റെയിൽവേ ബാസ്‌ക്കറ്റ് ബോൾ താരം ലിതാര ആത്മഹത്യ ചെയ്ത സംഭവം കൊച്ചിനെതിരെ കുടുംബം

കോഴിക്കോട് : റെയിൽവേ ബാസ്‌ക്കറ്റ് ബോൾ താരം ലിതാരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ. കോച്ച് രവി സിംഗിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബാസ്‌ക്കറ്റ് ബോൾ കോച്ച് രവി സിംഗിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ലിതാരയെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ലിതാരയുടെ കുടുംബം രവി സിംഗിനെതിരെ പോലീസിൽ പരാതി നൽകി.

റെയിൽവേയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒന്നരവർഷം മുൻപാണ് ലിതാര പട്നയിൽ എത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന കോച്ചുമായി ലിതാരയുടെ വിവാഹം ആലോചിക്കുകയും പിന്നീട് അത് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ലിതാര മാനസിക വിഷമം നേരിട്ടിരുന്നു. തുടർന്ന് കൗൺസിലിംഗിന് വിധേയയാകുകയും ചെയ്തിരുന്നു.

അതേസമയം പഴയ കോച്ചുമായി ലിതാരയ്ക്കുണ്ടായ ബന്ധത്തിന്റെ പേരിൽ പുതിയ കോച്ച് ശല്ല്യം ചെയ്തിരുന്നതായി ലിതാര വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ലിതാര മാനസിക വിഷമം നേരിട്ടതായും വീട്ടുകാർ പറഞ്ഞു. ലിതാരയോട് ഒറ്റയ്ക്ക് കോർട്ടിൽ എത്തണമെന്ന് നിരന്തരം കോച്ച് വിശ്യപെട്ടതായും കൈയ്യിൽ കയറി പിടിച്ച കൊച്ചിനെ ലിതാര അടിക്കുകയും ചെയ്തിരുന്നതായും വീട്ടുകാർ പറഞ്ഞു.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കൃത്യമായി പരിശീലനത്തിന് എത്താറുള്ള ലിതാര പരീശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പരാതി നൽകിയ വിവരം കഴിഞ്ഞ തിങ്കളാഴ്ചയാണ് ലിതാര അറിയുന്നത്. ഇതറിഞ്ഞതുമുതൽ ലിതാര മാനസിക സംഘർഷം നേരിട്ടിരുന്നു. ഇക്കാര്യങ്ങൾ എല്ലാം സിതാര വീട്ടിൽ അറിയിക്കരുതെന്ന് പറഞ്ഞ് ബാംഗ്ലൂരിലുള്ള സുഹൃത്തിനോട് പറഞ്ഞിരുന്നു.

Latest news
POPPULAR NEWS