KERALA NEWSറേഷനരികൂട്ടി ചോറുണ്ടു, അരിയുടെ ഗുണമേന്മയ്ക്ക് സർക്കാരിന് ബിഗ് സല്യൂട്ട് നൽകി സംവിധായകൻ രഞ്ജിത്ത് ശങ്കർ

റേഷനരികൂട്ടി ചോറുണ്ടു, അരിയുടെ ഗുണമേന്മയ്ക്ക് സർക്കാരിന് ബിഗ് സല്യൂട്ട് നൽകി സംവിധായകൻ രഞ്ജിത്ത് ശങ്കർ

chanakya news

കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സർക്കാർ ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം നടത്തുന്നുണ്ട്. എന്നാൽ റേഷനരിയുടെ ഗുണമേന്മയെ പ്രകീർത്തിച്ച് കൊണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കർ, രംഗത്തെത്തിയിരിക്കുക ആണ്. റേഷനരി കൂട്ടി ചോറുണ്ടുവെന്നും സൂപ്പർമാർക്കറ്റിലെ അരിയേക്കാളേറെ എല്ലാംകൊണ്ടും മികച്ചതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നല്ല അരി നൽകുന്ന സർക്കാരിനും പൊതുവിതരണ ക്വാളിറ്റിക്ക് സർക്കാറിന് ഒരു ബിഗ് സല്യൂട്ട് എന്നാണ് സംവിധായകൻ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ പോസ്റ്റിനു സപ്പോർട്ടുമായി നിരവധി ആളുകൾ രംഗത്ത് എത്തുകയുണ്ടായി. ആയിരക്കണക്കിനാളുകൾ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിൽ പൊതുവേ അഭിപ്രായം പങ്കു വയ്ക്കുന്ന ഒരാൾ കൂടിയാണ് രഞ്ജിത്ത് ശങ്കർ.

- Advertisement -