NATIONAL NEWSറോഹിംഗ്യൻ മുസ്ലിങ്ങളും ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തതായി സൂചന: പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവുമായി കേന്ദ്രസർക്കാർ

റോഹിംഗ്യൻ മുസ്ലിങ്ങളും ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തതായി സൂചന: പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവുമായി കേന്ദ്രസർക്കാർ

chanakya news

ഡൽഹി: ഡൽഹി നിസാമുദീനിൽ നടത്തിയ മതസമ്മേളനത്തിൽ റോഹിൻഗ്യൻ മുസ്ലിങ്ങളും പങ്കെടുത്തതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് റോഹിൻഗ്യൻ മുസ്ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവുമായി കേന്ദ്രസർക്കാർ. ഇവരുടെ കൊറോണ രോഗ പരിശോധന വ്യാപകമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം കൊടുത്തിട്ടുണ്ട്.

- Advertisement -

റോഹിൻഗ്യൻ മുസ്ലിങ്ങളും ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. തബ്ലീഗ് ജമാഅത്തെയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന ഡൽഹി ശ്രം വിഹാറിലും ഷഹീൻബാഗിലും താമസമാക്കിയ റോഹിൻഗ്യൻ മുസ്ലിങ്ങൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഡൽഹി, ജമ്മു, ഹൈദ്രബാദ് എന്നിവിടങ്ങളിൽ അടക്കം 40000 ത്തോളം റോഹിൻഗ്യൻ മുസ്ലിങ്ങൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.