ലക്നൗ : കർഷക സമരത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പോലീസ് ഇന്ന് ചോദ്യം ചെയ്യും. എട്ട് വകുപ്പുകൾ ചേർത്ത് ആശിഷ് മിശ്രയ്ക്കെതിരെ പോലീസ് കേസെടുത്തതിനാൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
രാവിലെ പതിനൊന്ന് മണിയോടെ ചോദ്യം ചെയ്യലിന് മകൻ ഹാജരാക്കുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര വ്യക്തമാക്കി. അതേസമയം നിയമം എല്ലാവർക്കും തുല്ല്യമാണെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.