ലഡാക്കിൽ സൈനീക പോസ്റ്റിൽ പതാക ഉയർത്തി സൈനികർ

ഇന്ത്യ ചൈന അതിർത്തി പ്രദേശമായ ലഡാക്കിൽ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. ലഡാക്കിൽ മാസങ്ങൾക്ക് മുൻപ് ചൈനീസ് പട്ടാളം ഇന്ത്യൻ ആർമിയെ ആക്രമിക്കുകയും ഇന്ത്യൻ ആർമി തിരിച്ചടിക്കുകയും ചെയ്തിരുന്നു.