ലബനിൽ നടന്ന സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ബയ്റുത്ത്: ലബനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തങ്ങളുടെ ചിന്തയും പ്രാർത്ഥനയും ദുഃഖിതരായ കുടുംബങ്ങളോടൊപ്പവും പരിക്കേറ്റവരോടൊപ്പവുമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. രാത്രിയാണ് ലബനിലെ ബൈറൂത്തിൽ സ്ഫോടനമുണ്ടായത്.

  ആദ്യവാരത്തിൽ ഇന്ത്യയിലേക്ക് 15000 ത്തോളം പ്രവാസികൾ എത്തും: കേരളത്തിൽ നാല് വിമാനങ്ങൾ ആദ്യദിനത്തിൽ

സ്ഫോടനത്തെ തുടർന്ന് 78 പേരോളം മരിക്കുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലബനിലെ തുറമുഖത്തിന് സമീപത്തായുള്ള ബഹുനില കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Latest news
POPPULAR NEWS