മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. നിരവധി മലയാള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നീലത്തമരയ്ക്ക് ശേഷം ഇന്ത്യൻ റുപ്പി, ഹാപ്പി ഹസ്ബൻഡ്, റാണി പത്മിനി, ചിറകൊടിഞ്ഞ കിനാവുകൾ, വൈറസ്, ക്ലിന്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും കഴിവ് തെളിയിക്കാനുള്ള ചിത്രങ്ങളൊന്നും താരത്തിന് ലഭിച്ചില്ല ചെയ്ത കഥാപാത്രങ്ങൾ ഒന്നും പ്രേക്ഷക മനസ്സിൽ ഇടം നേടിയുമില്ല.
അഭിനയത്തിന് പുറമെ നൃത്ത രംഗത്തും മോഡലിംഗ് രംഗത്തും സജീവമായ താരം നിരവധി വേദികളിൽ മോഹിനിയാട്ടവും ഭരതനാട്ട്യവും അവതരിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായി തുടരുന്ന റിമ സോഷ്യൽ മീഡിയ വഴി മോഡലിംഗ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമായ സമയത്തായിരുന്നു സംവിധായകനായ ആഷിക് അബുവുമായുള്ള പ്രണയവും വിവാഹവും നടന്നത്. 2013 ൽ വിവാഹിതയായ ശേഷം നീണ്ട കാലത്തോളം താരം സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും റിമ കല്ലിങ്കൽ കുറച്ചുവർഷങ്ങൾക്കു ശേഷം വീണ്ടും സിനിമയിൽ സജീവമായി. ഫെമിനിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുണ്ട്. പിണറായി സർക്കാർ രണ്ടാം വട്ടം അധികാരമേറ്റപ്പോൾ മുൻ ആരോഗ്യമന്ത്രിയെ മാറ്റി നിർത്തിയതിനെതിരെ രൂക്ഷമായ വിമർശനമാണ് റിമ കല്ലിങ്കൽ നടത്തിയത്. ഗൗരിയമ്മയുടെ കൂടെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ നിൽക്കുന്ന ചിത്രമാണ് അന്ന് റിമ കല്ലിങ്കൽ പങ്കുവെച്ചത്. റിമ പങ്കുവെച്ച ചിത്രം ചർച്ചയാവുകയും റീമയ്ക്കെതിരെ നിരവധിയാളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ആഷിക് അബുവുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷത്തോളമായെങ്കിലും ഇപ്പോഴിതാ അദ്ദ്യമായി പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വളരെ ലളിതമായ വിവാഹത്തോടാണ് താൻ യോജിക്കുന്നതെന്നും പണവും സ്വർണ്ണവുമല്ല വിവാഹത്തിൽ വേണ്ടതെന്നും താരം പറയുന്നു. അതുകൊണ്ടു തന്നെ തന്റെ വിവാഹത്തിൽ മതമോ ജാതിയോ പണമോ സ്വർണ്ണമോ ഒരു വിഷയമായിരുന്നില്ല എന്നും താരം പറയുന്നു. താൻ സ്വന്തമായി വരുമാനം ഉണ്ടാക്കാൻ തുടങ്ങിയത് തന്റെ കോളേജ് പഠന കാലത്താണെന്നും തന്റെ മാതാപിതാക്കളുടെ ജീവിതം തന്നെയാണ് തനിക്ക് ജീവിതത്തിൽ പ്രചോദനാമായതെന്നും റിമ കല്ലിങ്കൽ പറയുന്നു.