Tuesday, January 14, 2025
-Advertisements-
KERALA NEWSലവ് ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം നടത്തുമ്പോൾ സർക്കാരും സിപിഎമ്മും മൗനം പാലിക്കുന്നുവെന്നു കത്തോലിക്കാസഭ

ലവ് ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം നടത്തുമ്പോൾ സർക്കാരും സിപിഎമ്മും മൗനം പാലിക്കുന്നുവെന്നു കത്തോലിക്കാസഭ

chanakya news

തൃശൂർ: കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിലൂടെ മതപരിവർത്തനം നടത്തുകയും അവരെ ഇസ്ലാമിക്‌ സ്റ്റേറ്റിൽ കൊണ്ടുപോകുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ കണ്ടിട്ട് സിപിഎമ്മും സർക്കാരും മൗനം പാലിക്കുകയാണെന്നും ത്രിശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭ.

ലവ് ജിഹാദിലൂടെ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നും നാളിതുവരെയായിട്ടു സിപിഎമ്മോ ഡി വൈ എഫ് ഐയോ ഇതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി. ലവ് ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ പ്രതികരിച്ചപ്പോൾ അങ്ങിനെ ഒരു സംഭവം ഇല്ലെന്നു പറഞ്ഞുകൊണ്ട് ഉള്ള പ്രസ്താവന ഇറക്കുകയാണ് ഡി ജി പി ചെയ്തത്. ലവ് ജിഹാദിനെ കുറിച്ചു പറഞ്ഞപ്പോൾ ഒരുകൂട്ടം വിശ്വാസികളെ കൊണ്ടു എതിർത്ത് സംസാരിച്ചതിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണ്.

കേരളത്തിലെ 2868 ഓളം ക്രിസ്ത്യൻ പെൺകുട്ടികളെ രണ്ട് വർഷം കൊണ്ടു മതംമാറ്റിയെന്നും സഭയുടെ ലേഖനത്തിൽ പറയുന്നു. കൂടാതെ മദനിയ്ക്ക് വേണ്ടി മനുഷ്യാവകാശം പറഞ്ഞു കരഞ്ഞു നടന്ന ഭരണപക്ഷത്തിന് ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ കാര്യത്തിൽ മൗനമാണെന്നും, തീവ്ര മുസ്ലിം സംഘടനയുടെ പിന്തുണ ലവ് ജിഹാദിനുണ്ടെന്നും ലേഖനത്തിൽ ആരോപിക്കുന്നു.