ലഹരി കടത്തിൽ മുഖ്യ പങ്ക് വഹിച്ച മലയാള നടൻ അറസ്റ്റിൽ

സിനിമ മേഖലയിലെ ലഹരികടത്തുമായി ബന്ധപ്പെട്ട് മലയാള സിനിമ താരമായ നിയാസ് അറസ്റ്റിൽ. കന്നഡ താരങ്ങൾക്ക് പുറമെ മലയാളത്തിലെ മുൻനിര താരങ്ങളിലേക്കും അന്വേഷണം എത്തിയേകും എന്നാണ് സൂചന. ബാംഗ്ലൂരിലെ നിശാപാർട്ടികൾക്കും കന്നഡ താങ്ങൾക്കും സ്ഥിരമായി ലഹരി എത്തിക്കുന്നത് നിയസായിരുന്നു. സിനിമ തരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളെ പറ്റി നടി രാഗിണിയുടെ സുഹൃത്താണ് മൊഴി നൽകിയത്.

സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നടി അനിഘ, മുഖ്യപ്രതി മുഹമ്മദ്‌ അനൂപ് എന്നിവരുമായി അടുത്ത ബന്ധമുള്ള നിയാസ് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിയാസിനെ ചോദ്യം ചെയ്താൽ മലയാള സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന വെളിപ്പെടുത്തലിന് തെളിവ് ലഭിച്ചേക്കുമെന്നാണ് സൂചന.